ദോഹ: പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ കളി ഇന്നു കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഇന്ന് രാത്രി 12. 30 ന് ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ബ്രസീലിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം.
ബ്രസീലും ദക്ഷിണ കൊറിയയും ഇതിന് മുമ്പ് ഏഴ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ആറിലും ബ്രസീലിന് വിജയം. കണങ്കാലിന് പരിക്കേറ്റ് കളിയില്‍ നിന്നും മാറി നിന്ന നെയ്മര്‍ ഇന്ന് തിരിച്ചെത്തിയാണ്‍ അത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ടീമിന്റെ പരിശീലകനായ ട്വിറ്റോയും അതു ശരിവെക്കുന്നുണ്ട്.കഴിഞ്ഞ ദിവസത്തെ പരിശീലന മല്‍സരത്തില്‍ ടീമിനൊപ്പം നെയ്മര്‍ ഇറങ്ങിയതോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളും വന്‍ പ്രതീക്ഷയിലാണ്.
കഴിഞ്ഞ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ദക്ഷിണ കൊറിയന്‍ ടീം ഇന്ന് കളത്തിലിറങ്ങുക. എന്നാല്‍ അവസാന മല്‍സരത്തില്‍ കാമറൂണിനെതിരായ തോല്‍വിയില്‍ ബ്രസീല്‍ നിരാശയിലാണ്. കൂടാകെ മികച്ച താരങ്ങളായ ഡാനിലോ, അലക്‌സ് സാന്‍ഡ്രോ എന്നിവര്‍ പരുക്കിന്റെ പിടിയിലായതും മഞ്ഞപ്പടയെ അല്‍പ്പം പരുങ്ങലിലാക്കിയിട്ടുണ്ട്. ഏവരുടേയും പ്രതീക്ഷ സൂപ്പര്‍ താരം നെയ്മറിലാണ്, പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കാന്‍ സൂപ്പര്‍ താരത്തെ ഇന്ന് ഇറക്കുമെന്ന് തന്നെയാണ് ഏവരുടേയും വിശ്വാസം. ആരോഗ്യം മെച്ചപ്പെട്ടതായി നെയ്മറും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post