Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അഗ്നി വി മിസൈൽ പരീക്ഷണം തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ; സാഹചര്യങ്ങൾ നിരീക്ഷിച്ച് ചൈനയുടെ ചാരക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ

by Brave India Desk
Dec 7, 2022, 01:36 am IST
in India, Defence
Share on Facebook
Tweet
WhatsApp
Telegram

ഒഡിഷ; അഗ്നി-V ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഇന്ത്യ.   ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഡിസംബർ 16 നായിരിക്കും മിസൈൽ പരീക്ഷണം. ഇതിന് മുന്നോടിയായി  ബംഗാൾ ഉൾക്കടലിനെ പറക്കൽ നിരോധിത മേഖലയായി ഇന്ത്യ പ്രഖ്യാപിച്ചു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ (IOR) ഒരു ചൈനീസ് ഗവേഷണ കപ്പലിന്റെ സാന്നിദ്ധ്യം കണ്ടതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ചൈനയുടെ യുവാൻ വാങ് 5  ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വീണ്ടും പ്രവേശിച്ചതായാണ് റിപ്പോർട്ട്.   നോർവീജിയൻ കമ്പനിയായ മാരിടൈം ഒപ്റ്റിമയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.  യുവാൻ വാങ് 5 നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്തോനേഷ്യൻ ദ്വീപായ ജാവയുടെ തീരത്തേക്ക്  നീങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

ആൻഡമാൻ നിക്കോബാർ മേഖലയിലെ ഒരു മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യ വിമാന കമ്പനികൾക്കും മറ്റ് വൈമാനിക മേഖലകളിലും നോട്ടീസ് നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് ചൈനീസ് കപ്പലിൻറെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

അഗ്നി-വി മിസൈൽ

5,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ വരെ വളരെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ദീർഘദൂര ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്നി-V.  ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളിലേക്കും ഈ മിസൈലിന്  എത്താൻ കഴിയും.

ഇതിന് പരമാവധി 5,000 കിലോമീറ്റർ ദൂരപരിധിയാണ്  അവകാശപ്പെടുന്നതെങ്കിലും,  8,000 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ കഴിയുമെന്നാണ്  നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ആണവ ശേഷിയുള്ള അഗ്നി-V  മിസൈലിന് ഏകദേശം 1,500 കിലോഗ്രാം ഭാരവും 50,000 കിലോഗ്രാം വിക്ഷേപണ ഭാരവുമുണ്ട്.  രാജ്യത്തെ ഏറ്റവും ശക്തമായ മിസൈലുകളിൽ ഒന്നായി അഗ്നി-V  മാറുന്നു എന്നതാണ് പ്രതീക്ഷ.

1989-ൽ, ഏകദേശം 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലായ അഗ്നി-1-ന്റെ ആദ്യ പരീക്ഷണത്തോടെയാണ് ഇന്ത്യ അഗ്നി മിസൈൽ പരമ്പര  തുടങ്ങിയത്. അക്കാലത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ്, മുൻ സോവിയറ്റ് യൂണിയൻ, ചൈന, ഫ്രാൻസ്, ഇസ്രായേൽ എന്നിവയ്ക്ക് മാത്രമേ ഐആർബിഎം സാങ്കേതികവിദ്യ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം, ഡിആർഡിഒ ലാബുകളും അതിനായി പ്രവർത്തനമാരംഭിച്ചു.  എന്നാൽ ഇന്ത്യയുടെ അഗ്നി വി പരീക്ഷണം ചെൈനയ്ക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ മഹാ സമുദ്രത്തിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.

ഉപഗ്രഹങ്ങളെയും ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിനെയും (ICBM) ട്രാക്കുചെയ്യാൻ സഹായിക്കുന്ന ചാരകപ്പലാണ് ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചിരിക്കുന്നത്. യുവാൻ വാങ് ക്ലാസിലെ നാല് സജീവ കപ്പലുകളിൽ ഒന്നാണ് ഈ ചാര ഗവേഷണ കപ്പൽ.

അഗ്നി-വിക്ക് 5,000 കിലോമീറ്റർ പ്രഖ്യാപിത ദൂരപരിധിയുണ്ട്, ഇത് ചൈനയിലേക്കും പതിക്കാൻ തക്ക ശക്തിയുള്ളതാണ് എന്ന ആശങ്കയാണ് ചൈനയെ പിടികൂടിയിരിക്കുന്നത്.  ഡിസംബർ 16 ന് പരീക്ഷണം നടത്തുമെന്നറിയിച്ചിട്ടുണ്ടെങ്കിലും സമയത്തിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.  കഴിഞ്ഞ മാസം 3000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3 മിസൈൽ പരീക്ഷിച്ചപ്പോൾ സമയം മാറ്റിയിരുന്നു.

എല്ലാ രാജ്യങ്ങൾക്കും അവരുടെ കപ്പലുകൾ അന്താരാഷ്ട്ര സമുദ്രത്തിൽ സഞ്ചരിക്കാൻ അനുവാദമുണ്ട്. അതുകൊണ്ടാണ് പി‌എൽ‌എയുടെ സ്ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സിന്റെ ഭാഗമായ ചൈനീസ് ചാരക്കപ്പലിനെ തടയാൻ ഇന്ത്യക്ക് കഴിയാത്തത്. ഉപഗ്രഹങ്ങളും ബാലിസ്റ്റിക് മിസൈലുകളും ട്രാക്കുചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് അതിന്റെ പ്രാഥമിക ദൗത്യം. ഡാറ്റ ശേഖരിക്കുന്നതിനും സമുദ്രശാസ്ത്ര ഭൂപടങ്ങൾ എടുക്കുന്നതിനുമായി ചൈനീസ് കപ്പലുകൾ ഇടയ്ക്കിടെ ഇന്ത്യൻ മഹാസമുദ്രം സന്ദർശിക്കുന്നതും പതിവാണ്.

Tags: agni 5india-chaina
Share9
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies