തിരുവനന്തപുരം: ചലച്ചിത്ര ആസ്വാദകര്‍ക്ക് വേറിട്ട അനുഭവം നല്‍കാനൊരുങ്ങി അനന്തപുരി. നാളെ തുടങ്ങുന്ന 27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയായി. ടാഗോര്‍ തിയറ്റര്‍ ഉള്‍പ്പടെ 14 തിയറ്ററുകളിലായാണ് ചലച്ചിത്ര പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. നാളെ മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ 70ല്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 184 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുക.
മേളയുടെ ഭാഗമായി ഒട്ടനവധി കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. നിശാഗന്ധിയിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങ്. വെകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. 2500 പേര്‍ക്ക് ഇരിക്കാവുന്ന നിശാവന്ധി ഓപ്പണ്‍ തിയറ്ററാണ് ഏറ്റവും വലിയ പ്രദര്‍ശന വേദി. ടോറി ആന്‍ഡ് ലോകിതയാണ് ഉദ്ഘാടന ചിത്രം. അറുപതില്‍പ്പരം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിനും ഈ മേള സാക്ഷ്യം വഹിക്കും.
Discussion about this post