വാഷിംഗ്ടണ്‍: ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ വാട്ട്‌സ്ആപ്പിലും 3D അവതാറുകള്‍ എത്തി. പൂര്‍ണ്ണമായും വ്യക്തിഗതമാക്കി ഉപയോഗിക്കാവുന്ന, നിരവധി സ്‌റ്റൈലുകളില്‍ ഉള്ള 3D മോഡലുകളാണ് അവതാരങ്ങള്‍. വാട്ട്‌സ്ആപ്പിലെ പ്രൊഫൈല്‍ ഫോട്ടോ ആയി ഈ ഡിജിറ്റല്‍ അവതാരങ്ങളെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് മെറ്റ അറിയിച്ചു. ഇവ ഉപയോഗിച്ച് പല രൂപങ്ങളിലും ഭാവങ്ങളിലും 36ഓളം കസ്റ്റം സ്റ്റിക്കറുകളും ഉണ്ടാക്കാന്‍ സാധിക്കും.
അവതാറെന്നാല്‍ നിങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ആണെന്നും പല തരത്തിലുള്ള ഹെയര്‍സ്റ്റൈലുകളും മുഖരൂപങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ച് കോടിക്കണക്കിന് രൂപങ്ങളിലേക്ക് അവതാറിനെ മാറ്റാമെന്നും 3D അവതാറുകളുടെ വരവറിയിച്ച് കൊണ്ട് പുറത്തിറക്കിയ ബ്ലോഗിലൂടെ മെറ്റ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മെറ്റ സിഇഒ മാര്‍രക് സക്കര്‍ബര്‍ഗാണ് പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അറിയിച്ചത്. 3D അവതാറുകളുടെ കൂടുതല്‍ സ്‌റ്റൈലുകള്‍ എല്ലാ ആപ്പുകളും ഉടന്‍ പുറത്തിറക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. ഇന്ത്യയില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും 3D അവതാറുകള്‍ അവതരിപ്പിക്കുമെന്ന് മെയില്‍ മെറ്റ പ്രഖ്യാപിച്ചിരുന്നു.
Discussion about this post