ഏതൊരു വ്യക്തിയുടെയും ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് മികച്ച രോഗപ്രതിരോധശേഷി. രോഗപ്രതിരോധശേഷി ഇല്ലാതെയാകുന്നതോടെ ശരീരം പലവിധ ആരോഗ്യപ്രശ്നങ്ങളെയും സ്വാഗതം ചെയ്യുന്നു. കോടിക്കണക്കിനു രോഗാണുക്കളാണ് നമുക്ക് ചുറ്റും ഉള്ളത്. ശരീരം ദുർബലമാകുമ്പോൾ ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി നഷ്ട്പ്പെടുന്നതിനു പല കാരണങ്ങൾ ഉണ്ട്.
ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ തടയാന്‍ രോഗപ്രതിരോധശേഷി അത്യാവശ്യമാണ് എന്ന് മനസിലാക്കി പെരുമാറുകയാണ് ഓരോ വ്യക്തിയും ആദ്യം ചെയ്യേണ്ടത്. രോഗപ്രതിരോധം വളരെ കുറവാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതിലൊന്നാണ് അമിതമായ മാനസിക സമ്മര്‍ദ്ദം. പെട്ടെന്നുള്ള സമ്മര്‍ദ്ദം നിങ്ങളുടെ പ്രതിരോധശേഷിയെ ബാധിക്കുമെന്നല്ല ഇതിനര്‍ത്ഥം. വളരെ നാളുകളായുള്ള സമ്മര്‍ദ്ദം പ്രതിരോധ ശേഷിയെ ബാധിക്കുന്നതാണ്.
ഇതിനു പുറമെ, ലിംഫോസൈറ്റ് എന്ന വെളുത്ത രക്താണുവിന്റെ അളവിനെ കുറയ്ക്കും. ശരീരത്തിലുണ്ടാകുന്ന അണുബാധക്കെതിരെ പോരാടുന്ന രക്താണുവാണ് ഇത്. ഇതോടെ ശരീരം പലവിധ രോഗങ്ങളെയും സ്വീകരിക്കാൻ തയ്യാറാകും. രോഗപ്രതിരോധം കുറഞ്ഞാൽ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പെട്ടന്ന് ഉണങ്ങില്ല.
മാത്രമല്ല, തുടര്‍ച്ചയായി അണുബാധ ഉണ്ടാകുന്നതാണ്. ഒരു വര്‍ഷം നാലോ അധികമോ അണുബാധ ഉണ്ടായാല്‍ അതിനര്‍ത്ഥം പ്രതിരോധ ശേഷി കുറവാണെന്നാണ്. ശരിയായ ഉറക്കം ലഭിച്ചിട്ടും അനുഭവപ്പെടുന്ന ക്ഷീണവും രോഗപ്രതിരോധ ശേഷി കുറഞ്ഞതിന്റെ ലക്ഷണമാണ്.
Discussion about this post