ബെംഗളുരു: കോളജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. നൃത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കര്‍ണാടകയിലെ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജിലെ നാല് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
കോളജിലെ സ്റ്റുഡന്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ മുസ്ലീംങ്ങളാണെന്നും അന്വേഷണവിധേയമായി അവരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും അറിയിച്ച കോളജ് മാനേജ്‌മെന്റ്, ഇക്കാര്യത്തില്‍ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുള്ള കാര്യം ക്യാമ്പസിലെ എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രചാരം നേടിയ നൃത്ത വീഡിയോയില്‍, ബുര്‍ഖയേയും ഹിജാബിനെയും പരിഹസിക്കുന്നതായും അശ്ലീല ചുവടുകള്‍ ഉള്ളതായും ആരോപിക്കപ്പെട്ടിരുന്നു.
Discussion about this post