ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായതിന് പിന്നാലെ ഇന്ത്യ അരുണാചല്‍ പ്രദേശില്‍ കോംബാറ്റ് എയര്‍ പട്രോള്‍ ആരംഭിച്ചു. സംസ്ഥാനത്തെ നിയന്ത്രണ മേഖലയ്ക്ക് മുകളിലാണ് ഇന്ത്യ വ്യോമ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
മേഖലയില്‍ ചൈനയുടെ വ്യോമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ എയര്‍ പെട്രോളിംഗ് ആരംഭിച്ചതെന്നാണ് സൂചന. ചൈനയെ എതിരുടുന്നതിന്റെ ഭാഗമായ അടുത്ത ആഴ്ചകളില്‍ രണ്ട് മൂന്ന് തവണ യുദ്ധ വിമാനങ്ങള്‍ അയക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തവാങ്ങില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ ഇന്ന് പ്രസ്താവന നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി ഇന്ന് കര,നാവിക, വ്യോമ സേന തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post