ബെംഗളുരു: കര്‍ണാടകയില്‍ റെയില്‍വേ സ്‌റ്റേഷന്റെ ചുമരുകളില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധം കനത്തതോടെ നിറം മാറ്റി അധികൃതര്‍. കലബുറഗി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സ്റ്റേഷന്റെ പുറം ഭിത്തികളില്‍ പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതില്‍ വിവിധ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയിരുന്നു.
റെയില്‍വേ സ്റ്റേഷന് പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതോടെ പള്ളിയുമായി സമാനതയുണ്ടെന്ന് ആരോപിച്ച് ഹിന്ദു ജാഗൃതി സേനാംഗങ്ങള്‍ രാവിലെ മുതല്‍ പ്രതിഷേധം തുടങ്ങിയിരുന്നു. വിവിധ സംഘടനകള്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ പ്രതിഷേധം കൂടുതല്‍ കനത്തതിനാല്‍ അധികൃതര്‍ സ്റ്റേഷന്റെ നിറം മാറ്റാന്‍ തയാറായി. പച്ച മായ്ച്ച് സ്റ്റേഷന്റെ നിറം വെള്ളയാക്കി മാറ്റുകയാണിപ്പോള്‍. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് പെയിന്റിംഗ് പുരോഗമിക്കുന്നത്.
Discussion about this post