ന്യൂയോര്‍ക്ക്: വിമര്‍ശകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അടക്കം ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങള്‍ സ്ഥിരമായി എഴുതിയ മാധ്യമ പ്രവര്‍ത്തകരുടെ ട്വീറ്റര്‍ അക്കൗണ്ടുകള്‍ക്കാണ് താല്‍ക്കാലികമായി പൂട്ട് വീണിരിക്കുന്നത്.
അടുത്തിടെ സര്‍ക്കാര്‍ ഏജന്‍സികള്‍, മസ്‌ക് അടക്കമുള്ള ശതകോടീശ്വരന്‍മാരുടെയും പ്രമുഖ വ്യക്തികളുടേയും വിമാന യാത്രാ വിവരങ്ങള്‍ പിന്തുടര്‍ന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, മാഷബിള്‍, സിഎന്‍എന്‍, സബ്‌സ്റ്റാക്ക് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്.
ട്വിറ്ററിലെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നു എന്ന സന്ദേശമാണ് പൂട്ട് വീണ അക്കൗണ്ട് ഉപഭോക്താക്കള്‍ക്കള്‍ക്ക് കമ്പനി അയച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിന് ട്വിറ്ററിലെ നിയമങ്ങള്‍ എല്ലാവര്‍ക്കുമെന്ന പോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് മസ്‌ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഈ സംഭവത്തില്‍ കമ്പനിയോ മസ്‌കോ പ്രതികരിച്ചിട്ടില്ല. വിമര്‍ശകരുടെ വായടപ്പിക്കുന്ന ഈ മധുര പ്രതികാരത്തിനെതിരെ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നു വരികയാണ്.
Discussion about this post