ദോഹ: ലോക കപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഫൈനല്‍ വിസില്‍ വീഴാന്‍ ഇനി രണ്ടു നാള്‍ കൂടി. ഫൈനല്‍ മല്‍സരം കാണാന്‍ ലോക ജനത കാതോര്‍ത്തിരിക്കുമ്പോള്‍ വാതുവെപ്പുകളും പോര്‍വിളികളുമായി ആരാധകര്‍ വലിയ ആവേശത്തിലുമാണ്. മുന്‍ ചാംപ്യന്‍മാരും കരുത്തരുമായ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഞായറാഴ്ച നടക്കുന്ന തീ പാറുന്ന ആ പോരാട്ടം നിയന്ത്രിക്കുന്നത് പോളിഷ് റഫറിയായ ഷിമോണ്‍ മാഴ്‌സിനിയാക് ആണ്. ഈ ലോകകപ്പില്‍ ഇതിന് മുമ്പ് രണ്ട് മത്സരങ്ങള്‍ മാഴ്‌സിനിയാക് നിയന്ത്രിച്ചിരുന്നു. ഇതുവരെ നിയന്ത്രിച്ച കളികളിലൊന്നും വിവാദ തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിട്ടില്ല എന്നത് ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ആശ്വാസമുണ്ടാക്കുന്നു. 2018ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡ്-അത്‌ലറ്റികോ മാഡ്രിഡ് മത്സരം നിയന്ത്രിച്ചതും 41കാരനായ മാഴ്‌സിനിയാക് തന്നെ. ഞായറാഴ്ച രാത്രി 8.30നാണ് ഫൈനല്‍ മത്സരം
Discussion about this post