ന്യൂഡെല്‍ഹി: സംഘര്‍ഷഭരിത പ്രദേശത്ത് സൈനികര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. തവാംഗില്‍ സൈനികരെ ശരിയായി വിന്യസിച്ചതിനാല്‍ ഇവിടം ഇപ്പോള്‍ പൂര്‍ണമായി സുരക്ഷിതമാണെന്ന് മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രം സഹിതമാണ് മന്ത്രിയുടെ ട്വീറ്റ്.
ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടായ തവാംഗ് കിരണ്‍ റിജ്ജുവിന്റെ മണ്ഡലമാണ്. ധീരന്‍മാരായ സൈനികരെ ശരിയായ വിന്യസിച്ചതിനാല്‍ ഇവിടം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായെന്ന് പറഞ്ഞ മന്ത്രി രാഹുല്‍ ഗാന്ധി തന്റെ മോശം പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന് മാത്രമല്ല ഇന്ത്യ മഹാരാജ്യത്തിന് മുഴുവന്‍ നാണക്കേടായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. രാഹുല്‍ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു, മന്ത്രി ട്വിറ്ററില്‍ തുറിച്ചു. ഇന്ത്യന്‍ സായുധ സേനയെ കുറിച്ച് അഭിമാനമെന്നും അദ്ദേഹം പറയുകയുണ്ടായി.
Discussion about this post