ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര തന്റ സ്ഥിരം വസതിയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍ നടന്ന ഇന്ത്യ- ചൈന സംഘര്‍ത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്കായി ഒരു സന്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ലാമ ഇത്തരത്തില്‍ പ്രതികരിച്ചത്.
1959 മുതല്‍ ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് താമസം. ചൈനയിലേക്ക് മടങ്ങിപ്പോകുന്നില്ലെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യയാണ് മികച്ച സ്ഥലം എന്നു കൂടി ചൂണ്ടിക്കാട്ടി. ”യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നുണ്ട്, ചൈനയും വഴങ്ങുന്നുണ്ട്. എന്നാല്‍ ചൈനയിലേക്ക് മടങ്ങുന്നതില്‍ അര്‍ത്ഥമില്ല. ഇന്ത്യയ്ക്കാണ് മുന്‍ഗണന, ഏറ്റവും മികച്ച സ്ഥലം”, ദലൈലാമ പറഞ്ഞു.
Discussion about this post