ന്യൂഡല്‍ഹി: ജുഡിഷ്യറി വിഷയത്തില്‍ സോണിയ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അനുചിതമെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കര്‍. സഭയിലെ തന്റെ പ്രതികരണം ഒഴിവാക്കാനാവാത്തതായിരുന്നുവെന്നും പ്രതികരിച്ചില്ലെങ്കില്‍ അത് തന്റെ ഭരണഘടനാപരമായ ബാധ്യതയിലെ പരാജയമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ ജുഡിഷ്യറിയെ അസ്ഥിരപ്പെടുത്തുന്നു എന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശമാണ് സഭയില്‍ ചര്‍ച്ചയ്ക്കും ചെയര്‍മാന്റെ പ്രതികരണത്തിനും വഴിവെച്ചത്. സഭയ്ക്ക് പുറത്ത് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ സോണിയ നടത്തിയ പ്രസ്താവനയില്‍ ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെ സഭ പ്രക്ഷുബ്ദമായി. പാര്‍ലമെന്റിന്റെ പരമാധികാരം സംബന്ധിച്ച് സോണിയയുടെ പരാമര്‍ശത്തിലുള്ള തന്റെ പ്രതികരണം ജുഡിഷ്യറിക്ക് എതിരാണെന്ന് വരുത്താനുള്ള യുപിഎ അധ്യക്ഷയുടെ ശ്രമം അപലപനീയമാണെന്നും രാജ്യസഭ അധ്യക്ഷന്‍ പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് സഭാനടപടികള്‍ ബഹിഷ്‌കരിച്ചതോടെ നടപടിക്രമങ്ങള്‍ വെട്ടിച്ചുറുക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു.
Discussion about this post