കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ അമൽ കാനത്തൂർ എഴുതിയ ‘വടക്കന്റെ മനസ്സ്’ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. സാഹിത്യകാരൻമാരും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ഓൺലൈനായിട്ടാണ് പ്രകാശനം നിർവ്വഹിച്ചത്.
നടൻ ഉണ്ണിമുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ കവർചിത്രം പങ്കുവെച്ച് ആശംസ നേർന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അമലിന്റെ സ്വപ്നത്തിന് നടൻ ആശംസ നേർന്നത്.
വടക്കേ മലബാറിന്റെ ഹൃദയ താളമായ തെയ്യത്തിനെ കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. തെയ്യത്തിന്റെ അറിയാ കഥകളിലൂടെ സഞ്ചരിക്കുന്നതാണ് പുസ്തകം. ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങളുടെ ചിത്രങ്ങളും പുസ്തകത്തെ വേറിട്ട് നിർത്തുമെന്ന് പ്രാസാധകരായ കൈപ്പട പബ്ലീഷിംഗ് ഗ്രൂപ്പ് അറിയിച്ചു.
കണ്ണൂർ സ്വദേശിയായ അമലിന്റെ ദീർഘകാലത്തെ പരിശ്രമമാണ് ‘വടക്കന്റെ മനസി’ലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. അടുത്തമാസത്തോടെ പുസ്തകം വായനക്കാരുടെ കൈകളിലെത്തും. ജനം ടിവി ഓൺലൈൻ (വെബ്) വിഭാഗത്തിൽ വിഷ്വൽ എഡിറ്ററും ക്യാമറാമാനുമാണ് അമൽ.
Discussion about this post