അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വീഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്.
ആശുപത്രിക്കെതിരെയും ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത് പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ ദൃശ്യങ്ങൾ പകര്‍ത്തിയതെന്നും , അത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിലൂടെ മാനസികമായി പല പ്രശ്നങ്ങളും ഉണ്ടായെന്നും യുവതി പരാതിയിൽ പറയുന്നു .
അതേസമയം അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി.കേസ് നടത്താന്‍ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി പറഞ്ഞു. ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്നും, കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.












