കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിലായി തുന്നിച്ചേര്‍ത്ത നിലയില്‍ 1.884 കിലോ വരുന്ന സ്വര്‍ണം ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തി.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയില്‍ ഉദ്യോഗസ്ഥരെ സമര്‍ത്ഥമായി കബളിപ്പിച്ച് പുറത്തെത്തിയ ഷഹല, പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം യുവതിയെ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണത്തെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിലാണ് പെണ്‍കുട്ടി കുടുങ്ങിയത്. മൂന്ന് പാക്കറ്റുകളിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കരിപ്പൂരില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടിയ്ക്കടുത്ത് വില വരുന്ന സ്വര്‍ണ മിശ്രിതവും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
Discussion about this post