ന്യൂഡെല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്( എയിംസ്) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഉദരസംബന്ധമായ പ്രശ്‌നങ്ങളും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
ആശുപത്രിയിലെ സ്വകാര്യ വാര്‍ഡില്‍ ചികിത്സയിലുള്ള മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിവ്.
ഇന്നലെ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള എംജിആര്‍ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ 35ാമത് വാര്‍ഷിക പരിപാടിയില്‍ മന്ത്രി പങ്കെടുത്തിരുന്നു. ഡെല്‍ഹിയില്‍ തിരിച്ചെത്തിയതിന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപമായ സദൈവ് അടലില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
Discussion about this post