അഹമ്മദാബാദ്: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററിലാണ് ഹീര ബെന്നിനെ ഇന്ന് പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി മാതാവിനെ നേരില്‍ കാണുകയുണ്ടായി. ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഹീരാ ബെന്നും വോട്ട് ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 18ന് നൂറാം വയസിലേക്ക് കടന്ന ഹീര ബെന്നിന്റെ പേരില്‍ വദ്‌നഗറിലെ ഹത്‌കേശ്വര്‍ ക്ഷേത്രത്തില്‍ വിശേഷ പൂജയും നടത്തിയിരുന്നു.
Discussion about this post