ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പഡുകോണും നായികാ നായകന്‍മാരാകുന്ന പുതിയ ചിത്രം പത്താന് കത്രിക വെച്ച് ഫിലിം സെന്‍സര്‍ ബോര്‍ഡ്. ഏറെ വിവാദം സൃഷ്ടിച്ച ഗാന രംഗങ്ങളിലടക്കം ഒട്ടേറെ സീനുകളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചിത്രത്തിലെ ആദ്യ ഗാനരംഗം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചില അശ്ലീല സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോഴിത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡും ശരിവെച്ചിരിക്കുകയാണ്. മാറ്റങ്ങള്‍ വരുത്തിയ ശേഷം ചിത്രം വീണ്ടും സെന്‍സറിംഗിനായി സമര്‍പ്പിക്കണമെന്നും സിനിമയുടെ നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസിനോട് ബോര്‍ഡ് നിര്‍ദേശിച്ചു. അടുത്ത മാസം 23ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്താന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരുന്നു.
Discussion about this post