മുംബൈ: സഹനടനും മുന്‍ കാമുകനുമായ ഷീസന്‍ ഖാന്‍ തുനീഷ ശര്‍മ്മയെ സെറ്റില്‍ വച്ച് മര്‍ദ്ദിച്ചിരുന്നു എന്ന ആരോപണവുമായി നടിയുടെ അമ്മ. മതം മാറി ഇസ്ലാം മതം സ്വീകരിക്കാന്‍ ഷീസന്‍ തുനീഷയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലത്തിയിരുന്നതായും മകളുടെ മരണം കൊലപാതകം ആയിരിക്കാനും സാധ്യതയുണ്ടെന്നും തുനീഷയുടെ അമ്മ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തിലാണ് തുനീഷയുടെ അമ്മയായ വനിത ഷീസന്‍ ഖാനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.തുനീഷയുടെ ശരീരം താഴേക്ക് ഇറക്കിയപ്പോള്‍ സംഭവസ്ഥലത്ത് ഷീസന്‍ ഉണ്ടായിരുന്നു. അത് കൊലപാതകമായിരിക്കാനും സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് കാര്യങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ തുനീഷ സെറ്റില്‍ പോയിരുന്നു. പക്ഷേ ഇഷ്ടമുള്ളത് ചെയ്‌തോളാനാണ് ഷീസന്‍ പറഞ്ഞത്. ഫോണ്‍ പരിശോധിച്ചതിന് ഷീസന്‍ മകളെ മര്‍ദ്ദിച്ചതായും വനിത ആരോപിച്ചു. ഷീസന്റെ മാതാവിനും സഹോദരിക്കും സംഭവത്തില്‍ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.
ടെലിവിഷന്‍ താരമായ തുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഏതാണ്ട് ഇരുപതിലധികം ആളുകളില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ആലിബാല-ഡസ്താന്‍ എ കാബൂള്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സെറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തുനീഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തുനീഷയുടെ മുന്‍കാമുകനായ ഷീസന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post