മാലിദ്വീപ്: മാലിദ്വീപ് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീപിനെ പോലിസ് അറസ്റ്റു ചെയ്തു.പൊലീസിന്റെ ധൂനിധു ഡീറ്റെന്‍ഷന്‍ സെന്ററിലാണ് അഹമ്മദ് അദീബ്.
സിംഗപ്പൂരില്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ അദീപിനെ വിമാനത്താവളത്തില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് അദീപിനെതിരേ ചുമത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ഉമര്‍ നസീര്‍ വ്യക്തമാക്കി. മൂന്ന് മാസം മുന്‍പാണ് അദീപിനെ വൈസ് പ്രസിഡന്റായി നിയോഗിച്ചത്. കഴിഞ്ഞ മാസം 28 നാണ് പ്രസിഡന്റ് യമീന്‍ അബ്ദുള്‍ ഗയൂമിനെ വധിക്കാന്‍ ശ്രമം നടന്നത്. ഹജ്ജ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രസിഡന്റും ഭാര്യയും അംഗരക്ഷകരും സഞ്ചരിച്ച ബോട്ടില്‍ ബോംബ് വെയ്ക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം തലസ്ഥാനത്തേക്കുള്ള ബോട്ട് യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ഔദ്യോഗിക യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഫിനിഫെന്‍മ ബോട്ടിലായിരുന്നു ബോംബ് വെച്ചത്. ഗയൂമിന്റെ ഭാര്യ ഫാത്തിമ ഇബ്രാഹിമിനും പ്രസിഡന്റിന്റെ സഹായിക്കും അംഗരക്ഷകനും സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ ആഴ്ച പ്രതിരോധമന്ത്രി മൂസ അലി ജലീലിനെ യമീന്‍ അബ്ദുള്‍ ഗയൂം പുറത്താക്കിയിരുന്നു. രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post