തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജേറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കി. ആറ് വർഷത്തെ മുൻകാല പ്രാബല്യത്തോടെ 50,000ത്തിൽ നിന്ന് ഒരു ലക്ഷമാക്കിയാണ് ശമ്പള വർദ്ധനവ്.
ഇതോടെ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യത്തിൽ 75 മാസത്തെ ശമ്പള കുടിശ്ശിക ചിന്തയ്ക്ക് ലഭിച്ചു. ശമ്പള കുടിശ്ശിക ഇനത്തിൽ 37.50 ലക്ഷം രൂപ പണമായി തന്നെ നൽകി എന്നാണ് റിപ്പോർട്ട്.
ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചുവെന്നും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്‌കരണം നടത്തുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.
Discussion about this post