തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറായ പ്രകാശൻ(55) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരാൻ പ്രകാശൻ പ്രലോഭിപ്പിക്കുകയായിരുന്നു. ഇത് പ്രകാരം പെൺകുട്ടി വീട് വിട്ട് ഇറങ്ങി.
മകളെ കാണാതായതോടെ ഡിസംബർ മൂന്നിന് രക്ഷിതാക്കൾ അയിരൂർ പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ച പോലീസ് ചാറ്റിങ് ഹിസ്റ്ററിയിൽ നിന്നാണ് പ്രകാശനെ കണ്ടെത്തുന്നത്. ട്രെയിന് കയറി എറണാകുളത്തേക്ക് പോവുകയായിരുന്ന പ്രതിയെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post