Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒരു പായ്ക്കറ്റിന് മാവിന് 3000 രൂപ; ആഹാരത്തിനായി നെട്ടോട്ടമോടി പാക് ജനത , തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു

by Brave India Desk
Jan 8, 2023, 05:37 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ് : പാകിസ്താനിലെ പണപ്പെരുപ്പം വർദ്ധിക്കുന്നു. ആഹാരത്തിനായി നെട്ടോട്ടമോടുകയാണ് പാക് ജനത .ഒരു പാക്കറ്റ് മാവിന്റെ വില 3000 രൂപയിലെത്തി. അതുകൊണ്ട് തന്നെ സബ്‌സിഡി നിരക്കിലുള്ള മാവ് ലഭിക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

മാവ് വാങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ മോശം സാമ്പത്തിക സ്ഥിതിയിൽ സർക്കാർ സബ്‌സിഡി നിരക്കിലുള്ള മാവ് വിതരണം ചെയ്യുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സിന്ധ് പ്രവിശ്യയിലെ മിർപുർഖാസിൽ വിതരണം ചെയ്ത മാവ് വാങ്ങാൻ ധാരാളം ആളുകൾ എത്തി.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

പെട്ടെന്നുള്ള തിക്കിലും തിരക്കിലും പെട്ടാണ് ഒരാൾ മരിച്ചത്. ഗുലാഹി ഭിൽ എന്ന ഹർസിംഗ് ആണ് മരിച്ചത്. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ഭിൽ സമുദായത്തിലെ ജനങ്ങൾ അണിനിരന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രളയബാധിതർക്കും മറ്റ് നിർധനരായ ആളുകൾക്കും മാവ് നൽകാൻ മിർപുർഖാസ് ഡെപ്യൂട്ടി കമ്മീഷണർക്ക് കഴിഞ്ഞിട്ടില്ലെന്ന് ആളുകൾ പറയുന്നു.

കമ്മീഷണർക്കെതിരെ കേസെടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് സിന്ധ് സർക്കാർ പ്രവിശ്യയിലെ 23 ജില്ലകളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാവ് ലഭിക്കാനുള്ള ശ്രമത്തിലാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത്.

കിലോയ്ക്ക് 150-170 രൂപ നിരക്കിൽ മാവ് വാങ്ങേണ്ടിവരുമെന്നാണ് ജനങ്ങൾ പറയുന്നത്. പാക്കിസ്ഥാനിലെ പല പ്രവിശ്യകളിലും സബ്‌സിഡിയുള്ള മാവുകൾക്കായി ആളുകൾ തടിച്ചുകൂടുന്നതായി റിപ്പോർട്ടുകളുണ്ട്. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞ് വീഴുന്നതും പോലീസ് ലാത്തിച്ചാർജ്ജ് ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലും ഷഹീദ് ബേനസിറാബാദ്, നവാബ്ഷാ തുടങ്ങിയ ജില്ലകളിലും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പാകിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇസ്ലാമാബാദ്, ലാഹോർ, ഗുജ്റൻവാല എന്നിവിടങ്ങളിൽ 20 കിലോഗ്രാം പാക്കറ്റ് മാവിന്റെ വില 2800 മുതൽ 3000 രൂപ വരെ എത്തിയിട്ടുണ്ട്. ലാർക്കാന, സുക്കൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാവ് 1300 മുതൽ 2880 രൂപയ്ക്കാണ് വിറ്റത്.

ക്വറ്റയിലും പെഷവാറിലും 1295 മുതൽ 2700 രൂപ വരെയാണ് മാവ് പാക്കറ്റുകൾ വിൽക്കുന്നത്. മാവ് വിതരണം നടത്തുന്ന വാഹനത്തിന് സമീപം എകെ 47 പോലുള്ള മാരകായുധങ്ങളുമായി സുരക്ഷാ ഗാർഡുകളെ പാകിസ്ഥാനിൽ വിന്യസിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകളും പുറത്ത് രംഗത്ത് വന്നിട്ടുണ്ട്.

Tags: pakistanfood crisis in pakistan
Share8
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies