തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും വില വർദ്ധിച്ചു. പവന് 240 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 41,280 രൂപയായി.
ഗ്രാമിന് 30 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയെത്തി. ഗ്രാമിന് 5160 രൂപ എന്ന നിരക്കിലാണ് സ്വർണ വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി നിശ്ചലാവസ്ഥയിൽ തുടർന്ന വിലയാണ് വർദ്ധിച്ചത്. വെള്ളിയാഴ്ച സ്വർണ വില വർദ്ധിച്ച് 41,040 രൂപയിൽ എത്തിയിരുന്നു. ഇതിന് ശേഷം ഇന്നാണ് വില കൂടിയത്. വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നാണ് സൂചന.
ഈ മാസം ആരംഭം മുതൽ സ്വർണ വില 40,000 ന് മുകളിലായി തുടരുകയാണ്. ഇതിനിടെ ജനുവരി രണ്ടിനാണ് മാത്രമാണ് ഈ മാസത്തെ കുറവ് നിരക്ക് രേഖപ്പെടുത്തിയത്. 40,360 രൂപയായിരുന്നു അന്നത്തെ സ്വർണവില.
Discussion about this post