ലക്‌നൗ: പോക്‌സോ കേസ് ഇരയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്. പീഡനക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മുഹമ്മദ് അനസ് എന്ന യുവാവാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.
ജാമ്യത്തിലിറങ്ങിയ തൊട്ടുപിന്നാലെ അനസ് പെൺകുട്ടി പഠിക്കുന്ന കോളേജിലെത്തുകയും തനിക്കെതിരെ നൽകിയ പരാതികൾ പിൻവലിച്ച് വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താൻ പറയുന്നത് ചെയ്തില്ലെങ്കിൽ ആസിഡ് ഒഴിച്ച് കത്തിക്കുമെന്നും കഴുത്തറുത്ത് കൊല്ലുമെന്നും അനസ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറഞ്ഞു.
രണ്ട് വർഷം മുമ്പ് പെൺകുട്ടി പീഡനക്കേസ് നൽകിയതിനെത്തുടർന്ന് കാൺപൂർ പോലീസ് മുഹമ്മദ് അനസിനെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ എംഡി അനസിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തതായി കാൺപൂർ എഡിസിപി അങ്കിത ശർമ അറിയിച്ചു.
Discussion about this post