Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

താമസവും ഉറക്കവും കാറിനുള്ളിൽ; പ്രഭാതകൃത്യങ്ങൾ പെട്രോൾ പമ്പുകളിൽ; രണ്ടാഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ പോകും; ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഊബർ ഡ്രൈവറുടെ കഷ്ടപ്പാട് തുറന്നുകാട്ടി ഡോ. എസ് എസ് ലാൽ

by Brave India Desk
Jan 10, 2023, 11:26 am IST
in Kerala, Business
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ടെക്നോളജിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നവതൊഴിലിടങ്ങളാണ് ഊബർ ഉൾപ്പെടെയുള്ള കമ്പനികൾ നൽകുന്ന പ്ലാറ്റ്ഫോമുകൾ. എന്നാൽ കേരളത്തിലുൾപ്പെടെ ഈ കമ്പനികളെ ആശ്രയിച്ചു കഴിയുന്നവർ നേരിടുന്ന വെല്ലുവിളികൾ പല ഘട്ടങ്ങളിലും ചർച്ചയാകുകയും ചെയ്തിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു ഊബർ ഡ്രൈവർ സഹിക്കുന്ന കഷ്ടപ്പാട് തുറന്നുകാട്ടുകയാണ് ഡോ. എസ് എസ് ലാൽ പങ്കുവെച്ച ഫേസ് ബുക്ക് കുറിപ്പ്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം കുറിപ്പ് ചർച്ചയാകുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡോ. എസ് എസ് ലാൽ. എന്നാൽ കഴിഞ്ഞ ദിവസം എയർപോർട്ടിലേക്ക് തന്നെ കൊണ്ടുപോകാൻ എത്തിയ ഊബർ ഡ്രൈവർക്ക് കഴക്കൂട്ടത്തല്ല, കേരളത്തിൽ ഒരിടത്തും മത്സരിച്ച ആരെയും അറിയില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. സ്വന്തം നാട്ടിലെ എം.എൽ.എ ആരെന്നും അറിയില്ല. ഇത് എന്നിൽ കൗതുകമുണ്ടാക്കി. ഞാനയാളോട് കൂടുതൽ സംസാരിച്ചു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഡ്രൈവർക്ക് ഒരു കോളേജ് വിദ്യാർത്ഥിയുടെ ലുക്ക്. ചോദിച്ചപ്പോൾ 37 കാരൻ. രണ്ട് കുട്ടികൾ ഉണ്ട്. അയാൾ 21 വയസിൽ ഡ്രൈവറായി. ഓട്ടോറിക്ഷ മുതൽ ബസ് വരെ ഓടിച്ചു. പിന്നീട് പ്രമുഖനായ ഒരു വ്യവസായിയുടെ ഡ്രൈവറായി. അഞ്ചു കൊല്ലം മുമ്പ് ആ ജോലി നഷ്ടമായി. അതിനൊരു കഥയുണ്ട്. ഭാര്യയുടെ പ്രസവത്തിന്റെ ചെലവുകൾക്കായി കടം വാങ്ങി വന്ന പണം ആശുപത്രിയിൽ എത്തിക്കാതെ പാതിരാത്രി മറ്റൊരു സ്ഥലത്തേയ്ക്ക് പോകാൻ മുതലാളി ആവശ്യപെട്ടു. ഭാര്യയുടെ അത്യാവശ്യം പറഞ്ഞപ്പോൾ ഉടനെ പിരിച്ചുവിട്ടു. അങ്ങനെ അഞ്ചുകൊല്ലം മുമ്പ് ബാങ്കിൽ നിന്ന് ലോണെടുത്ത് വാങ്ങിയ കാർ ഊബറുമായി ബന്ധിപ്പിച്ചു.

ഊബറിൽ നിന്ന് ദിവസേന ശരാശരി ആയിരം രൂപ വരുമാനമുണ്ട്. അതുകൊണ്ടാണ് ജീവിതം നയിക്കുന്നത്. എന്നാൽ ഈ ആയിരം രൂപ സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ത്യാഗമാണ് കേൾക്കേണ്ടതെന്ന് പറഞ്ഞാണ് ഊബർ ഡ്രെെവർമാരുടെ കഷ്ടപ്പാടുകളിലേക്ക് വെളിച്ചം വിശുന്ന കഥ അദ്ദേഹം പറയുന്നത്.

രണ്ടാഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ പോകുന്നത്. അഞ്ച് വർഷമായി അയാൾ ഈ കാറിനുള്ളിൽ ജീവിക്കുന്നു. ഉറക്കം ഉൾപ്പെടെ ഇതിനുള്ളിൽ. രാത്രി വൈകി ട്രിപ്പുകൾ കഴിഞ്ഞ് ഉറക്കം വരുമ്പോൾ റോഡരികിൽ ഒരു സുരക്ഷിത ഭാഗത്ത് വണ്ടിയൊതുക്കി അതിനുള്ളിൽ ഉറങ്ങും. കൊതുക് കയറാതിരിക്കാൻ വണ്ടിയുടെ ജനലുകളിൽ കൊതുകുവല ഉണ്ട്. ഉഷ്ണമകറ്റാൻ ചെറിയൊരു ഫാൻ. പ്രഭാതകൃത്യങ്ങൾ പെട്രോൾ സ്റ്റേഷനുകളിൽ. ഇതൊക്കെ സൗജന്യമായി അനുവദിക്കുന്ന പെട്രോൾ സ്റ്റേഷനുകൾ ഉണ്ട്.

തിരുവനന്തപുരത്ത് വരുമാനം കുറയുമ്പോൾ കൊച്ചിയിലേയ്ക്ക് പോകും. കൊച്ചിയിൽ വിമാനത്താവളത്തിനടുത്ത് പാർക്കിംഗ് സ്ഥലമുണ്ട്. ഒരു രാത്രി പാർക്കിംഗിന്
50 രൂപ. വണ്ടിക്കകത്ത് ഉറക്കം. ഇനി ഒരു മുറിക്കകത്ത് ഉറങ്ങണമെങ്കിൽ നൂറ് രൂപ. ഒരു കട്ടിലിനാണ് നൂറ് രൂപ. ചെറിയൊരു മുറിയിൽ അതുപോലെ അഞ്ചാറുപേർ ഉറങ്ങും.

മാസത്തിൽ രണ്ടു ദിവസമൊഴികെ ബാക്കി മുഴുവനും ഒരു ചെറിയ കാറിൽ കഴിഞ്ഞ്, അതിലുറങ്ങി, കിട്ടുന്ന പണമെല്ലാം സൂക്ഷിച്ചു വച്ച്, ഭാര്യയെ പിന്തുണച്ച്, കുട്ടികളെ പോറ്റി ജീവിക്കുന്ന ചെറുപ്പക്കാരൻ. ചിരിക്കുന്ന മുഖം. ആരോടും പരിഭവമില്ല. സ്വന്തം സുഖസൗകര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല. രാപകൽ ഇത്രയും അദ്ധ്വാനിച്ച് ജീവിക്കുന്ന അയാളെന്തിന് നാട്ടിലെ എം.എൽ.എ – യെ അറിയണം? മത്സരിച്ച് തോറ്റ എന്നെ അറിയണം? എന്റെ സംശയം മാറി.

സ്റ്റാർ ഹോട്ടലിലെ മുറിയിലെ തലയിണയുടെ മാർദ്ദവക്കുറവിനെപ്പറ്റിയും റെസ്റ്റോറന്റിലെ സംഗീതത്തെപ്പറ്റിയും കുറ്റം പറയുന്നവർ നമുക്കിടയിലുണ്ട്. അവർക്കിടയിലാണ് അഞ്ചുകൊല്ലമായി ചെറിയ കാറിനുള്ളിൽ ശരീരം നിവർത്താനാകാതെ ഉറങ്ങുന്ന ഈ ഊബർ ഡ്രൈവറെന്ന് എസ് എസ് ലാൽ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ ഊബർ ചാർജ് താരതമ്യേന കുറവാണ്. കമ്പനിയുടെ കമ്മീഷനും ഇന്ധനച്ചെലവും കഴിഞ്ഞ് ദിവസവും ആയിരം രൂപ ഉണ്ടാക്കുന്നത് ചെറിയ കാര്യമല്ല. ചിലപ്പോൾ നാലും അഞ്ചും കിലോമീറ്റർ താണ്ടിയാണ് പുതിയ യാത്രക്കാരെ കിട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: taxiuberFACEBOOK
Share1
Tweet
SendShare

Latest stories from this section

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies