ശ്രീനഗർ: ജമ്മുകശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ. വാഹനപരിശോധനയ്ക്കിടെ റീഗൽ ചൗക്കിൽ നിന്നാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പുൽവാമ സ്വദേശിയായ ഫർസാൻ ഫാറൂസ് ആണ് ഭീകരനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീകരനിൽ നിന്ന് ഹൈറോയിന് സമാനമായ ലഹരി വസ്തു അടങ്ങിയ പായ്ക്കറ്റ്, 9.9 ലക്ഷത്തിന്റെ ഇന്ത്യൻ കറൻസി, ലഷ്‌കർ ഇ ത്വയ്ബയുടെ ലെറ്റർ പാഡിന്റെ മൂന്ന് കോപ്പികൾ, മൊബൈൽഫോണും മൂന്ന് ഐഡി കാർഡുകളും കണ്ടെടുത്തു.
ഭീകരനെതിരെ യുഎപിഎ,എൻഡിപിസ് എന്നീ വകുപ്പുകൾ പ്രകാരം കോട്ടിബാഗ് പോലീസ് കേസെടുത്തു.
Discussion about this post