ശ്രീനഗർ: ജമ്മു കശ്മീരിൽ പട്രോളിംഗിനിടെ കൊക്കയിലേക്ക് വീണ് സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരാണ് വീരമൃത്യുവരിച്ചത്. കുപ്വാരയിലെ മച്ചൽ സെക്ടറിൽ ആയിരുന്നു അപകടം ഉണ്ടായത്.
ധോഗ്ര റെജിമെന്റിലെ 14ാം ബറ്റാലിയനിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണ രേഖയ്ക്ക് സമീപം നിരീക്ഷണം നടത്തുകയായിരുന്നു സൈനിക സംഘം. കനത്ത മഞ്ഞു വീഴ്ചയായിരുന്നതിനാൽ പ്രദേശം മുഴുവൻ മഞ്ഞുമൂടി കിടന്നിരുന്നു. അതിനാൽ കൊക്ക ശ്രദ്ധയിൽപ്പെട്ടില്ല. നടക്കുന്നതിനിടെ കാൽവഴുതി മൂന്ന് പേരും താഴ്ചയിലേക്ക് വീഴുകയായിരുന്നു.
മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം ഭൗതികദേഹങ്ങൾ ജന്മനാട്ടിലെത്തിക്കും.








