ബംഗളൂരു: മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഇഡി റെയ്ഡ്. അഞ്ച് സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. മുഖ്യപ്രതി ഷാരിഖിന്റെ ശിവമോഗയിലെ വസതിയിലും ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും റെയ്ഡ് പുരോഗമിക്കുകയാണ്.
തീർത്ഥഹള്ളിയിലെ ഒരു കെട്ടിടത്തിലും സോപ്പ ഗുഡ്ഡ ഏരിയയിലെ ഷാരൂഖിന്റെ പിതാവിന്റെ ഷോപ്പിംഗ് കോപ്ലക്‌സിലും റെയ്ഡ് നടത്തി.
പരിശോധനയിൽ ഷാരിഖിന്റെ പിതാവിന്റെ പക്കൽ നിന്ന് ആ കോപ്ലംക്‌സിൽ കോൺഗ്രസ് ഓഫീസ് വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. ഷാരിഖിന്റെ പിതാവും കോൺഗ്രസ് നേതാവ് കിമ്മനെ രത്‌നാക്കറിന്റെ സഹോദരപുത്രൻ നവീനും തമ്മിലാണ് വാടക കരാർ ഒപ്പുവെച്ചത്. ഷാരിഖിന്റെ പിതാവ് എല്ലാ മാസവും 10,000 രൂപയാണ് വാടകയായി വാങ്ങിയിരുന്നത്. കരാർ കാലാവധി 2023 ജൂണിൽ അവസാനിക്കും.
ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജനുവരി അഞ്ചിന് കോൺഗ്രസ് നേതാവ് താജുദ്ദീൻ ഷെയ്ഖിന്റെ മകൻ രേഷനെ എൻഐഎ കർണാടകയിൽ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post