Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

താൻ ഭീകരഗ്രൂപ്പിൽ ചേർന്നിരുന്നു, എങ്കിലും പൊതുജനങ്ങൾ തന്നെ പേടിക്കേണ്ടതില്ല,താൻ പഴയ ആളല്ലെന്നും ഐഎസ് ഭീകര ഷമീമ ബീഗം

വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ബ്രിട്ടനിൽ നിന്ന് ഐഎസിൽ ചേരാനായി നാടുവിട്ടതാണ് ഷമീമ ബീഗം

by Brave India Desk
Jan 11, 2023, 05:13 pm IST
in International
Share on FacebookTweetWhatsAppTelegram

ലണ്ടൻ: താൻ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നതായി അംഗീകരിച്ച്  ഷമീമ ബീഗം. പൊതുജനങ്ങൾക്ക് തന്നോടുള്ള വെറുപ്പും വിദ്വേഷവും തനിക്ക് മനസ്സിലാകുമെന്നും ഷമീമ ബീഗം മാദ്ധ്യമ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പതിനഞ്ചാമത്തെ വയസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിൽ( ഐഎസിൽ) ചേരാനായി സിറയയിലേക്ക് പോയ ബ്രീട്ടിഷ് യുവതി ഷമീമ ബീഗത്തിനെ തിരികെ ബ്രിട്ടനിലേക്ക് എത്തിക്കണമെന്ന് വാദം പുരോഗമിക്കുന്നതിനിടെയാണ് പുതിയ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടൻ വിടാൻ തീരുമാനിച്ചപ്പോൾ മുതൽ ഐഎസ് അംഗങ്ങൾ തനിക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. സിറിയയിലേക്കുള്ള ഫ്ലൈറ്റിനെകുറിച്ചും തനിക്ക് വിവരങ്ങൾ നൽകി.  ഇതേ തുടർന്നാണ് 2015 ൽ യാത്രയ്ക്കായി സ്വയം പദ്ധതികൾ തയ്യാറാക്കിയതെന്നും ഷമീമ പറയുന്നു.

Stories you may like

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ ; യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തത് പ്രകോപനം ; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

പൊതുജനങ്ങൾ തന്നെ ഭയത്തോടെയാണ് നോക്കുന്നത്. അവരുടെ സുരക്ഷിതത്വത്തിന്  താൻ വെല്ലുവിളിയാകുമെന്ന് അവർ കരുതുന്നുണ്ടാകും.എന്നാൽ അത് തെറ്റിദ്ധാരണയാണെന്നും താൻ അവർ ഉദ്ദേശിക്കുന്ന പോലെ അപകടകാരിയെല്ലെന്നുമാണ് ഷമീമ പറയാൻ ശ്രമിക്കുന്നത്.

വേറെ ഏത് രാജ്യത്തേക്ക് പോയാലും ഷമീമയെ അവിടുത്തെ സർക്കാരുകൾ  വധശിക്ഷയ്ക്ക് വിധിക്കും.രക്ഷിതാക്കളുടെ ജൻമനാടായ  ബംഗ്ലാദേശിലെത്തിയാൽ പോലും ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നാണ്  അഭിഭാഷകൻ യുകെ സുപ്രിംകോടതിയിൽ വാദിക്കുന്നത്. അതിനാൽ ഷമീമയെ യുകെയിലേക്ക് തിരിച്ചെത്തിക്കണമെന്നുമാണ് അഭിഭാഷകൻ  അറിയിച്ചത്.

ജൻമം കൊണ്ട് ബ്രിട്ടീഷു കാരിയാണെങ്കിലും മാതാപിതാക്കൾ ബംഗ്ലാദേശികളായതിനാൽ ഷമീമയ്ക്ക് ബംഗ്ലാദേശി  പാസ്പോർട്ട് ഉണ്ടെന്നും  അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പൌരത്വം റദ്ദാക്കിയാൽ  അവൾ രാജ്യമില്ലാത്ത ആളായി മാറുന്നില്ല എന്നുമാണ് ബ്രിട്ടീഷ് സർക്കാരിൻറെ വാദം. എന്നാൽ ബംഗ്ലാദേശിലേക്ക് പോയാൽ ഷമീമയെ തൂക്കികൊല്ലാൻ വിധിക്കുമെന്നും അതുകൊണ്ട് പൌരത്വം  വീണ്ടും അനുവദിക്കണമെന്നുമാണ് അഭിഭാഷകൻറെ കോടതിയിൽ ആവശ്യപ്പെടുന്നത്.

ഷമീമയുടെ യുകെ പൌരത്വം 2019ൽ ബ്രിട്ടീഷ് ഗവൺമെൻറ് റദ്ദാക്കിയിരുന്നു.അതിനെതിരെ ഷമീമ നൽകിയ അപ്പീൽ ഹർജിയിലാണ് വാദം നടക്കുന്നത്. തനിക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കണമെന്നും പൌരത്വം അനുവദിക്കണമെന്നുമാണ് ഷമീമയുടെ ആവശ്യം. ഷമീമ ബീഗത്തെ യുകെയിൽ തിരിച്ചെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരിച്ചു കൊണ്ടുവരേണ്ട എന്നുതന്നെയാണ്  യുകെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിലപാട്.2019 ലെ ഐഎസ് ഖിലാഫത്ത് പരാജയപ്പെട്ടതുമുതൽ സിറിയയിലെ തടങ്കൽ പാളയത്തിലാണ് ഷമീമ കഴിയുന്നത്.

2015ൽ  സിറിയയിൽ  ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചപ്പോൾ  യുകെയിൽ നിന്ന് തുർക്കിവഴി സിറിയയിൽ ഭീകരപ്രവർത്തനത്തിന് പോയതാണ് ഷമീമ.  സിറിയയിൽ ഐഎസ് ഭീകരർ തടവിലാക്കുന്ന സ്ത്രീകളെ മതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇസ്ലാമിക പോലീസിൽ ആയിരുന്നു ഷമീമയുടെ ജോലി. ചാവേറുകളുടെ ദേഹത്ത്   ഒരിക്കലും അഴിച്ചുമാറ്റാൻ ആകാത്ത വിധം ബെൽറ്റ്ബോംബുകൾ ഘടിപ്പിക്കുന്നതും ഷമീമയുടെ ജോലിയായിരുന്നു.

യുകെയിലേക്ക് തിരിച്ച് വരണം എന്ന് അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ നടന്ന ചാവേർ ബോംബാക്രമണത്തെ അനുകൂലിക്കുന്നുവെന്നും ഇസ്ലാമിക സ്റ്റേറ്റിൻറെ മൂല്യങ്ങളിൽ  ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ഷമീമ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൻറെ അഴിമതിയും ഇസ്ലാമിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിചലനുവുമാണ് തിരിച്ചുവരാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഷമീമയും പറയുന്നത്. യസീദി യുവതികളെ ഐഎസ് ഭീകരർ  ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനെയും ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഷമീമയുടെ മറുപടി.

മിക്ക യൂറോപ്യൻ രാജ്യങ്ങളിലും  വധശിക്ഷ നിരോധിച്ചിരിക്കുന്നത്കൊണ്ട്  ഏതുവിധേനയും ഏതെങ്കിലും യൂറോപ്യാൻ രാജ്യത്തോ സമാനമായി വധശിക്ഷ ഇളവുചെയ്ത മറ്റേതെങ്കിലും രാജ്യത്തോ അഭയം തേടാൻ അനേകം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെയെങ്കിലും ജീവന് ഭീഷണിയുണ്ട് എന്ന് വാദിച്ചാൽ പല യൂറോപ്യൻ രാജ്യങ്ങളിലും  ചെയ്ത കുറ്റകൃത്യം കണക്കാക്കാതെ അഭയാർത്ഥികളായി സ്വീകരിക്കാറുമുണ്ട്. ഇത്തരത്തിലുള്ള അഭയാർത്ഥി നിയമങ്ങൾ ദുരുപയോഗം ചെയ്ത് ആ രാജ്യങ്ങളിൽ കുടിയേറി അവിടെ തന്നെ ഭീകരാക്രമണങ്ങൾ നടത്തുന്ന അനേകം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുകെയിലെ മാഞ്ചസ്റ്ററിൽ ഇരുപത്തി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണം നടത്തിയത് ഇത്തരത്തിൽ അഭയാർത്ഥിയായ ലിബിയൻ ഭീകരനായിരുന്നു.

Tags: shameema beegum isis
Share1TweetSendShare

Latest stories from this section

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

ഭൂമിയുടെ ‘രക്തചംക്രമണം’ നിലയ്ക്കുന്നു; യൂറോപ്പിൽ മഞ്ഞുകാലം വരുന്നു, ലോകം വൻ പ്രളയത്തിലേക്കും ഭക്ഷ്യക്ഷാമത്തിലേക്കും!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

പാകിസ്താനെ മുട്ടുകുത്തിച്ച ആ ‘രഹസ്യ ഉപരോധം’; 1971-ലെ യുദ്ധഗതി മാറ്റിയ ഇന്ത്യൻ നാവികസേനയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

വീണ്ടും മലക്കംമറിഞ്ഞ് യുഎസ് ; റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് വീണ്ടും അനുമതി

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

‘യുറേനിയം ഒരു വിദേശ രാജ്യത്തേക്കും മാറ്റില്ല’ ; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ ; പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്

Discussion about this post

Latest News

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

കളിപ്പാട്ട കാറുകളിൽ ബോംബ് വെച്ച് ആക്രമണത്തിന് പദ്ധതി ; ഡൽഹിയിൽ നിന്നും നാല് ഭീകരർ പിടിയിൽ

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

സ്ത്രീശക്തിയെ അപമാനിച്ചവർക്ക് മാപ്പില്ല; ഈ പാപത്തിൻ്റെ ഫലം പ്രതിപക്ഷത്തിന് ലഭിക്കും :ആഞ്ഞടിച്ച് പ്രധാനമന്ത്രി

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; നടുക്കം രേഖപ്പെടുത്തി ഭാരതം, ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം!

കണക്ക് തീർത്ത് മില്ലർ ; ആർസിബിയെ കീഴടക്കി ക്യാപിറ്റൽസ്

കണക്ക് തീർത്ത് മില്ലർ ; ആർസിബിയെ കീഴടക്കി ക്യാപിറ്റൽസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies