ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന് ഏറ്റവും വലിയ സമ്പത്ത് നഷ്‌ടത്തിന്റെ റെക്കോർഡ്. ടെസ്‌ലയുടെ ഓഹരികളിലെ വൻ തകർച്ച ഗിന്നസ് ബുക്കിൽ മസ്‌കിന്റെ പേരിൽ റെക്കോർഡ് സൃഷ്ടിച്ചു. ഒരു വർഷത്തിനിടെ മസ്‌കിന് 6.47 ലക്ഷം കോടി രൂപയുടെ (200 ബില്യൺ ഡോളർ) നഷ്ടമുണ്ടായി.
ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2021ൽ 26.35 ലക്ഷം കോടി രൂപയായിരുന്ന ഇലോൺ മസ്‌കിന്റെ ആസ്തി 2023ൽ 11.36 ലക്ഷം കോടി രൂപയായി കുറഞ്ഞു. 22 വർഷം പഴക്കമുള്ള റെക്കോർഡാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും വലിയ സമ്പത്ത് നഷ്ടമായത്. 2000-ൽ 4.82 ലക്ഷം കോടി രൂപ നഷ്ടപ്പെട്ട ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സണിന്റെ പേരിലാണ് ഇതുവരെ ഈ റെക്കോർഡ്.
ടെസ്‌ലയുടെ സ്റ്റോക്കിന്റെ മോശം പ്രകടനമാണ് ഇതിന് പ്രധാന കാരണം. മസ്‌ക് 7 ബില്യൺ ഡോളർ മൂല്യമുള്ള ടെസ്‌ല ഓഹരികൾ വിറ്റത് തിരിച്ചടിയായെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള മറ്റൊരു സ്റ്റോക്ക് വിറ്റിരുന്നു. നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പേര് എലോൺ മസ്‌കിന് നഷ്ടമായിരുന്നു. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം ഫ്രഞ്ച് ബിസിനസുകാരനും ഫാഷൻ രംഗത്തെ പ്രമുഖരുമായ എൽ.വി.എം.എച്ചിന്റെ ചെയർമാൻ ബെർണാഡ് അർണോൾട്ട് ആണ് നിലവിലെ സമ്പന്നൻ.
Discussion about this post