Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശമ്പളം ഒരു ലക്ഷം; പൊതുജനങ്ങളുടെ പണം; ചിന്ത ജെറോമിന് പാർട്ടി പരിപാടി കഴിഞ്ഞ് സർക്കാർ സേവനത്തിന് സമയമില്ല; ചെഗുവേരയുടെ കൊച്ചുമകൾക്കൊപ്പം കായൽയാത്രയും സിപിഎമ്മിന് വേണ്ടി ഗൃഹസന്ദർശനവും

ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ആദ്യാവസാനം നിറസാന്നിദ്ധ്യമായിരുന്നു ചിന്ത ജെറോം

by Brave India Desk
Jan 11, 2023, 11:32 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ പദവിയിൽ ഒരു ലക്ഷം രൂപ ശമ്പളം കൈപ്പറ്റുന്ന ചിന്ത ജെറോം മുഴുവൻ സമയവും ചിലവഴിക്കുന്നത് പാർട്ടി പ്രവർത്തനത്തിന്. കഴിഞ്ഞ ഒരാഴ്ചയിലധികമായി പാർട്ടി പരിപാടികൾ ഒഴിഞ്ഞിട്ട് സഖാവിന് യുവജന കമ്മീഷൻ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ നേരമില്ല. ഓരോ ദിവസത്തെയും പാർട്ടി പരിപാടികൾ ചിത്രങ്ങൾ സഹിതം ചിന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുമുണ്ട്.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സമാപിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ആദ്യാവസാനം നിറസാന്നിദ്ധ്യമായി ചിന്ത ജെറോം ഉണ്ടായിരുന്നു. ഇതിന് തൊട്ടുമുൻപാണ് ചിന്തയുടെ പേരിൽ ശമ്പള വിവാദം തലപൊക്കുന്നത്. വിവാദങ്ങൾക്ക് മറുപടിയായി 2018 മുതൽ തനിക്ക് ഒരു ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് ചിന്ത ജെറോം തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. സർക്കാരിൽ നിന്ന് ഇത്രയധികം ശമ്പളം കൈപ്പറ്റുന്ന ഒരാൾ മുഴുവൻ സമയവും പാർട്ടി പരിപാടികളിൽ വ്യാപൃതമാകുന്നതിലെ പൊരുത്തക്കേടാണ് പൊതുസമൂഹം ഉയർത്തിക്കാട്ടുന്നത്.

Stories you may like

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ജനുവരി ആറ് മുതൽ 9 വരെ തലസ്ഥാനത്ത് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ചിന്ത ജെറോം നിരീക്ഷകയായിരുന്നു. സമ്മേളനത്തിന്റെ തലേന്ന് നടന്ന സെമിനാറിൽ അദ്ധ്യക്ഷത വഹിച്ചത് മുതൽ ചിന്ത ഈ വേദിയിൽ സജീവമാണ്. ഓരോ ദിവസവും സമ്മേളന വേദിയിൽ നിന്നുളള ചിത്രങ്ങളും നേതാക്കൾക്കൊപ്പമുളള ചിത്രങ്ങളും ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെത്തിയ ചെഗുവേരയുടെ മകൾ ഡോ. അലീഡാ ഗുവേരയ്ക്കും കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്ക്കുമൊപ്പമുളള ചിത്രങ്ങളും ഇതിനിടെ കാണാം. സമ്മേളനം അവസാനിച്ചതിന് പിന്നാലെ ചെഗുവേരയുടെ കൊച്ചുമകൾ പ്രൊഫ. എസ്തഫാനിയ ഗുവേരയ്‌ക്കൊപ്പം കായൽ സവാരിയിലായിരുന്നു ചിന്ത. അഷ്ടമുടിക്കായലിലൂടെ ഇരുവരും സവാരി നടത്തുന്ന ചിത്രവും വിവരണവും ഫേസ്ബുക്കിലുണ്ട്. ഇത് കഴിഞ്ഞപ്പോൾ സിപിഎമ്മിന്റെ നേതാക്കൾ നാടൊട്ടുക്ക് നടത്തുന്ന ഗൃഹസന്ദർശനത്തിലായി ചിന്തയുടെ ശ്രദ്ധ. ചാത്തന്നൂർ മേഖലയിൽ ആയിരുന്നു സഖാവിന്റെ ഗൃഹസന്ദർശനം.

ഈ പരിപാടികളിൽ ഒന്നിലും യുവജന കമ്മീഷനുമായി പുലബന്ധം പോലും ഇല്ല. യുവജന കമ്മീഷൻ അദ്ധ്യക്ഷയെന്നാൽ അർദ്ധ ജുഡീഷ്യൽ പദവിയാണ്. ഈ പദവി വഹിക്കുന്ന ചിന്ത പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നതിനാൽ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലോകായുക്തയിലും പരാതി ലഭിച്ചിരുന്നു.

പൊതുജനങ്ങളുടെ നികുതി പണം ശമ്പളമായി നൽകി മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് നേതാക്കളെ നിയോഗിക്കുന്നത് ശരിയാണോ എന്ന് സിപിഎം പരിശോധിക്കണമെന്ന് ചർച്ചകൾ ഉയർന്നുകഴിഞ്ഞു. 2016 ലാണ് ചിന്ത ജെറോം യുവജന കമ്മീഷൻ അദ്ധ്യക്ഷയായി എത്തുന്നത്. സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം മുൻനിർത്തി ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതുൾപ്പെടെ ഭാരിച്ച ഉത്തരവാദിത്വമാണ് യുവജന കമ്മീഷന് ഉളളത്. എന്നാൽ ഇത്തരത്തിൽ കാര്യക്ഷമമായ യാതൊരു ഇടപെടലും കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Tags: എസ്തഫാനിയ ഗുവേരശമ്പള വിവാദംchintha jeromeചിന്ത ജെറോംയുവജന കമ്മീഷൻ അദ്ധ്യക്ഷഅലീഡാ ഗുവേര
Share1TweetSendShare

Latest stories from this section

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

‘ഗ്രാമീണ കായികതാരങ്ങൾക്ക് ഒരുകോടിയുടെ സമ്മാനമഴ!’: ഈശ ഗ്രാമോത്സവം കേരള ഡിവിഷണൽ മത്സരങ്ങൾ ഓഗസ്റ്റ് 15-ന് എറണാകുളത്ത്, ഇത്തവണ വൻ പങ്കാളിത്തം!

Discussion about this post

Latest News

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

പാറ്റ പാർട്ടിക്കായി പ്രകോപനപരമായ പ്രചാരണങ്ങൾ ; യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങി ഡൽഹി പോലീസ്

അയോധ്യ രാമക്ഷേത്രത്തെ പരിഹസിച്ച് പാർലമെന്റിനു മുൻപിൽ കോൺഗ്രസിന്റെ നാടകം ; പൂജാരി വേഷത്തിൽ പപ്പു യാദവ്, സംഭാവന നൽകി രാഹുൽ

പാർലമെന്റ് വളപ്പിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കുന്ന പ്രതീകാത്മക നാടകം ; പപ്പു യാദവിനെതിരെ പൊലീസിൽ പരാതി

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

ഭോഗാപുരം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചു; സെമികണ്ടക്ടർ നിർമ്മാണയൂണിറ്റ് അടക്കം 17,900 കോടിയുടെ വികസനപദ്ധതികളും

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

രാജ്യത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നു ; 15 വയസ്സ് മാത്രമേ പ്രായമുള്ളൂ, ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടുപോയതാണ് ; മാപ്പപേക്ഷയുമായി രുചിക സിംഗ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു;  വീഡിയോയുമായി നോയിഡ സ്വദേശിനി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം: “രാജ്യത്തോട് മാപ്പ് ചോദിക്കുന്നു; വീഡിയോയുമായി നോയിഡ സ്വദേശിനി

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies