കണ്ണൂർ: അമ്പതുകാരിയെ നടുറോഡിൽ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിൽ ഭർത്താവിൻറെ ആദ്യഭാര്യയിലെ മകനെതിരെ കേസ്. പയ്യന്നൂരിൽ ജനുവരി ആറിന് വൈകുന്നേരം നാലരയോടെ സംഭവം. പാലക്കോട്ടെ ബാങ്കിലേക്ക് പോകുകയായിരുന്ന സ്ത്രീക്കുനേരെയാണ് ആക്രമണവും വധഭീഷണിയും ഉണ്ടായത്.
സ്ത്രീയുടെ കൂടെയുണ്ടായിരുന്ന ഇളയമ്മയെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ് അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം യുവാവ് തടഞ്ഞെന്നും ആരോപണമുണ്ട്.
യുവാവുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയിരുന്നില്ല. ഇതേ തുടർന്നുണ്ടായ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പയ്യന്നൂർ പോലീസിന് നൽകിയ പരാതിയിൽ സ്ത്രീ പറയുന്നു. ഇരയായ സ്ത്രീ നിയമപ്രകാരം വിവാഹം ചെയ്ത ഭർത്താവിനെ കാണാൻ പാടില്ലെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post