ബംഗളൂരു: കർണാടകയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ സംഘത്തിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം.
അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സെമീർ, കാസർഗോഡ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നാദിർ സിറാജ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ വിദ്യാർത്ഥികളും ഡോക്ടർമാരുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഇവരുടെ സംഘാംഗമായ നീൽ കിഷോരി ലാൽ റാംജി ഷാ എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് ഡോക്ടർ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.
15 വർഷമായി മംഗലാപുരത്ത് താമസിക്കുന്ന നീൽ യുകെ പൗരനും ഇന്ത്യൻ വിദേശ പൗരനുമാണെന്ന് പോലീസ് പറഞ്ഞു. ഒരു ഡെന്റൽ കോളേജിൽ പഠനം തുടരുന്ന ഇയാൾ കഴിഞ്ഞ 15 വർഷമായി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നില്ല.
Discussion about this post