ന്യൂഡൽഹി : സർക്കാർ പരസ്യത്തിന്റെ മറവിൽ പാർട്ടി പരസ്യങ്ങൾക്ക് വേണ്ടി ഫണ്ട് മുക്കിയ സംഭവത്തിൽ ആം ആദ്മിക്ക് റിക്കവറി നോട്ടീസ്. 164 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി നോട്ടീസ് നൽകിയത്. പത്ത് ദിവസത്തിനുള്ളിൽ തുക തിരിച്ചടച്ചില്ലെങ്കിൽ പാർട്ടി ഓഫീസ് സീൽ ചെയ്യാനാണ് ഉത്തരവ്. ഡൽഹി ലഫ്.ജനറലിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്കൊരുങ്ങുന്നത്.
2015-16 വർഷങ്ങളിൽ പാർട്ടി പരസ്യങ്ങൾക്കായി സർക്കാർ ഖജനാവിൽ നിന്ന് അമിതമായ ഫണ്ട് ഉപയോഗിച്ചിരുന്നു. ഇത് തെളിഞ്ഞതോടെ ആം ആദ്മി പാർട്ടിയിൽ നിന്ന് 97 കോടി രൂപ തിരിച്ചെടുക്കണമെന്ന് ലഫ്.ജനറൽ വികെ സക്സേന ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ മുതലും പലിശയും ചേർത്ത് 164 കോടി രൂപ പാർട്ടി തിരിച്ചടയ്ക്കണമെന്നാണ് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി ഉത്തരവിട്ടത്.
പത്ത് ദിവസത്തിനകം പലിശയടക്കം മുഴുവൻ തുകയും അടച്ച് തീർക്കണമെന്നും ഇല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി വ്യക്തമാക്കുന്നു.
Discussion about this post