ന്യൂഡൽഹി: മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് അനുവദിച്ചു. മതമൗലികവാദികളുടെ വധഭീഷണിയും വധശ്രമവും കടുത്തതോടെയാണ് തോക്ക് ലൈസൻസ് അനുവദിച്ചത്.
ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ ശർമ്മ തോക്ക് ലൈസൻസിന് മാസങ്ങൾക്ക് മുൻപ് അനുമതി തേടിയിരുന്നു. അന്വേഷണത്തിൽ അപേക്ഷയിൽ കാര്യമുണ്ടെന്ന് വ്യക്തമായതോടെ ഡൽഹി പോലീസ് തോക്ക് ലൈസൻസ് നൽകുകയായിരുന്നു.
2022 മെയ് മാസത്തിൽ നൂപുർ ശർമ്മ മുഹമ്മദ് നബിയെ വിമർശിച്ചു എന്ന് ആരോപിച്ചാണ് ഇസ്ലാമിസ്റ്റുകൾ വധഭീഷണി മുഴക്കുന്നത്. നൂപുർ ശർമ്മയെ തല വെട്ടുമെന്നും പരാമർശം പിന്തുണച്ചവരുടെ കഴുത്തറുക്കുമെന്നും ഭീകരടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നൂപുർ ശർമ്മയെ പിന്തുണച്ചവരെ മതമൗലികവാദികൾ ക്രൂരമായി കഴുത്തറുത്ത് കൊന്ന് തള്ളി.
Discussion about this post