അമരാവതി: ഗോൾഡൻ ഗ്ലോബ് നേടിയ ആർആർആറിന്റെ വിജയത്തിൽ ഇന്ത്യയൊട്ടാകെ സന്തോഷിക്കുകയാണ്. എന്നാൽ ഈ വിജയത്തിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റ് വിവാദമാകുന്നു. “തെലുങ്ക് പതാക ഉയരത്തിൽ പറക്കുന്നു. മുഴുവൻ ആന്ധ്രാപ്രദേശിന് വേണ്ടിയും ഞാൻ RRR-ന്റെ മുഴുവൻ ടീമിനെയും സല്യൂട്ട് ചെയ്യുന്നു. ഞങ്ങൾ നിങ്ങളെ ഓർത്ത് വളരെ അഭിമാനിക്കുന്നു.” ഇതായിരുന്നു ആർ ആർ ആറിന് ഗോൾഡൻ ഗ്ലോബ് ലഭിച്ചതിന് പിന്നാലെയുള്ള ജഗൻ മോഹന്റെ ട്വീറ്റ്.
എന്നാൽ ഈ ട്വീറ്റിനെതിരെ ഗായകൻ അദ്‌നാൻ സമി രംഗത്തെത്തി. ജഗൻ മോഹൻ റെഡ്ഡിയുടെ തെറ്റ് തിരുത്തിക്കൊണ്ട്, 2016 ൽ ഇന്ത്യൻ പൗരത്വം നേടിയ ഗായകൻ, ആദ്യം നമ്മൾ ഇന്ത്യക്കാരാണെന്ന് ഓർമ്മിപ്പിച്ചു
“തെലുങ്ക് പതാകയെക്കുറിച്ചാണോ? നിങ്ങൾ ഇന്ത്യയുടെ പതാകയെക്കുറിച്ചായിരിക്കണം സംസാരിക്കേണ്ടത്. നമ്മൾ ആദ്യം ഇന്ത്യക്കാരാണ്, അതിനാൽ ദയവായി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേർപെടുത്തുന്നത് നിർത്തുക. നമ്മൾ ഒരു രാജ്യമാണ്. നിങ്ങളുടെ വിഭജന മനോഭാവം, അത് ആരോഗ്യകരമല്ല- ജഗൻ മോഹൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി അദ്‌നാൻ സമി എഴുതി.
ജഗൻ മോഹൻ റെഡ്ഡിക്കെതിരായ അദ്‌നാൻ സാമിയുടെ കൗണ്ടർ ട്വീറ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അദ്നാൻ സമിയെ പിന്തുണച്ചും ജഗൻ മോഹൻ റെഡ്ഡിയെ വിമർശിച്ചും ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.
Discussion about this post