ഇടുക്കി : ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത ട്രാവലർ അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട് വാഹനം അൻപത് അടി താഴ്ചയിലേക്ക് വാഹനം മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Discussion about this post