കാഞ്ചീപുരം; കാമുകന്റെ കൺമുന്നിൽവെച്ച് കോളജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. 20 കാരിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ആറ് പ്രതികളിൽ അഞ്ച് പേരെയും പിടികൂടിയതായി പോലീസ് പറഞ്ഞു.
ഇരുവരും സഞ്ചരിക്കവേ മദ്യലഹരിയിലായിരുന്ന രണ്ടംഗ സംഘം തടഞ്ഞുനിർത്തുകയും യുവാവിനെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് ഇവർക്കൊപ്പം നാല് പേർ കൂടി എത്തി. ഇതിനിടെ പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഇരുട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. പിടികിട്ടാനുളള ആറാമത്തെ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.












