പത്തനംതിട്ട: ശബരിമല തരുന്നത് അനുഗ്രഹീതമായ അനുഭവമാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവൻ. മകരവിളക്ക് ദർശിച്ചതിന് പിന്നാലൊയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകരവിളക്ക് ദർശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിരവധി തവണ ശബരിമലയിൽ വന്നിട്ടുണ്ട്. അനുഗ്രഹീതമായ അനുഭവാണ് ഇവിടം നൽകുന്നത്. വലിയ സന്തോഷമുണ്ട്. സന്നിധാനത്ത് തിരക്ക് അനുഭവപ്പെടുക സ്വാഭാവികമാണ്. ജനങ്ങളുടെ ഭക്തിയാണ് ഇതിന് കാരണമെന്നും വിഘ്‌നേഷ് ശിവൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മകരവിളക്ക് ദർശിക്കാൻ വിഘ്‌നേഷ് ശിവൻ ശബരിമലയിൽ എത്തിയത്. ശബരിമലയിലേക്ക് പോകുന്ന വിവരം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എരുമേലിയിലേക്കുള്ള വഴിമദ്ധ്യേ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു യാത്രയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇന്നലെ വൈകീട്ട് മകരവിളക്ക് ദർശിച്ചതിന് പിന്നാലെ അദ്ദേഹം മലയിറങ്ങി.
വിഘ്‌നേഷ് ശിവന് പുറമേ തമിഴ് നടൻ ജയംരവി, മലയാളി താരങ്ങളായി ജയറാം, ഉണ്ണി മുകുന്ദൻ, മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവർ ശബരിമലയിൽ എത്തിയിരുന്നു.
Discussion about this post