മഥുര: മകരസംക്രാന്തിയിൽ വൃന്ദാവനത്തിലെ രാധാരമൺ ക്ഷേത്രത്തിൽ ദർശനം നടത്തി നടിയും ബിജെപി എം പിയുമായ ഹേമമാലിനി. ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷം ഹേമമാലിനി കൃഷ്ണസ്തുതി ആലപിച്ചു. ഹേമമാലിനിക്കൊപ്പം ക്ഷേത്രത്തിൽ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് ഭക്തരും ഭജന ആലപിക്കുകയും ഭക്തിസാന്ദ്രമായി നൃത്തം ചെയ്യുകയും ചെയ്തു.
ഇതുവരെ താൻ നൃത്തത്തിലൂടെയായിരുന്നു ഭഗവാനെ ആരാധിച്ചിരുന്നത്. ഇപ്പോൾ ഭക്തിഗാനത്തിലൂടെ അത് തുടരുന്നു. കല ഏതായാലും ഈശ്വരനുള്ള സമർപ്പണമായാണ് താൻ കാണുന്നതെന്ന് മഥുര എം പി പറഞ്ഞു.
ഹേമമാലിനി ഭജന ആലപിക്കുമ്പോൾ വിദേശികളായ ഭക്തജനങ്ങളും ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു. ആത്മീയ ആചാര്യനായ പുണ്ഡരീക് ഗോസ്വാമി മഹാരാജിന്റെ നിർദേശപ്രകാരമാണ് താൻ കീർത്തനങ്ങൾ ആലപിച്ചതെന്ന് ഹേമമാലിനി പറഞ്ഞു. തികഞ്ഞ ശ്രീകൃഷ്ണ ഭക്തയായ ഹേമമാലിനി പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയും വൃന്ദാവനത്തിൽ ദർശനം നടത്തിയിരുന്നു.
#WATCH | Uttar Pradesh: Mathura MP and actress Hema Malini sang bhajan at Radha Raman Temple in Vrindavan yesterday. She also offered prayers here. pic.twitter.com/NpKIbNU9JQ
— ANI UP/Uttarakhand (@ANINewsUP) January 15, 2023
Discussion about this post