തിരുപ്പൂർ ജില്ലയിലെ മെത്രാത്തി എന്ന ഗ്രാമത്തിലെ വീരസ്തംഭം ശ്രദ്ധേയമാകുകയാണ്. വീരകല്ലുകൾക്ക് സമാനമാണ് വീരസ്തംഭങ്ങളും. ഒരു വീരൻ മൃഗങ്ങളുമായിട്ടുള്ളതോ,അല്ലേൽ യുദ്ധത്തിലോ വീരമൃത്യു വരിച്ചു കഴിഞ്ഞാൽ അവരുടെ ഓർമ്മയ്ക്ക് വേണ്ടി അവരുടെ സമാധി സ്ഥലത്ത് വയ്ക്കുന്നതാണ് വീര കല്ലുകൾ.അവർ എങ്ങനെ മരിച്ചു എന്നതെല്ലാം ആ കല്ലിൽ രൂപമായി കൊത്തി വച്ച് കാണും.
സമാനമായ രീതിയിൽ ഒരു കൂട്ടം യോദ്ധാക്കൾ , യുദ്ധത്തിൽ വീര മൃത്യു വരിച്ചു കഴിഞ്ഞാൽ അവരുടെ സമാധി സ്ഥലത്ത് ,അവരുടെ എല്ലാം ഓർമ്മയ്ക്ക് വേണ്ടി വയ്ക്കുന്നതാണ് വീര സ്തംഭങ്ങൾ.മരിച്ച യോദ്ധാക്കളുടെ,സതി അനുഷ്ഠിച്ച ഭാര്യമാർക്കും ഇവിടെ പ്രാധാന്യം ഉണ്ട്. നമ്മുടെ നാടിൻറെ ചരിത്രത്തിന്റെ ഭാഗമാണ് ഇവ.
പതിനേഴാം നൂറ്റാണ്ടിൽ ആണ് ഈ വീര സ്തംഭം സ്ഥാപിച്ചത് എന്ന് കരുതുന്നു. മരത്തിൽ നിർമിച്ചിട്ടുള്ള ഈ വീര സ്തംഭത്തിന് പത്ത് അടിയോളം ഉയരം ഉണ്ട്.12 നിരയായിട്ട് നിർമിച്ചിട്ടുള്ള ഈ വീരസ്തംഭത്തിൽ അനവധി രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്.കൃഷ്ണൻ,ശിവ ലിംഗം,പോരാടുന്ന യോദ്ധാക്കൾ,അവരുടെ പത്നിമാർ,എന്നീ രൂപങ്ങൾ എല്ലാം ഭംഗിയായി ഇതിൽ കൊത്തി വച്ചിരിക്കുന്നു.
കല്ലിൽ കൊത്തി വച്ച അനവധി രൂപങ്ങൾ നാം കണ്ടിട്ടുണ്ട് എങ്കിലും മരത്തിൽ ഉള്ളത് ആദ്യം ആയിട്ടാണ് ഞാൻ കാണുന്നത്.നായ്ക്കർ ഭരണ കാലഘട്ടത്തിൽ വീരമൃത്യു വരിച്ച മെത്രാത്തി ജമീന്ദാർ പരമ്പരയിലെ യോദ്ധാക്കളുടെത് ആണ് ഈ വീര സ്തംഭം എന്ന് കരുതപ്പെടുന്നു..ഇന്നും മെത്രാത്തി ജമീന്ദാർ പരമ്പരയിലെ അംഗങ്ങൾ ഇവിടെ വന്ന് പൂജകൾ നടത്താറുണ്ട്.













Discussion about this post