ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഈ വർഷത്തെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് വേദിയിലും തിളങ്ങി ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്.
ക്രിട്ടിക്‌സ് ചോയിസ് അവാർഡ്‌സിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ആർആർആർ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് വന്നിട്ടുണ്ട്. നാട്ടു, നാട്ടു ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ വിജയം അമ്മയ്ക്കും ഭാര്യയ്ക്കും സമർപ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എസ്എസ് രാജമൗലി പറഞ്ഞു. സ്‌കൂളിലെ പാഠ്യപുസ്തകങ്ങളെക്കാൾ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ച് തന്റെ ഭാവന വളർത്തിയത് അമ്മയാണ്. ഒപ്പം ഭാര്യ രമ തൻറെ ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ലെന്നും ജീവിതത്തിന്റെ കൂടി ഡിസൈനറാണെന്നും രാജമൗലി അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.
Congratulations to the cast and crew of @RRRMovie – winners of the #criticschoice Award for Best Foreign Language Film.#CriticsChoiceAwards pic.twitter.com/axWpzUHHDx
— Critics Choice Awards (@CriticsChoice) January 16, 2023
ഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ആർആർആറിലെ നാട്ടു നാട്ടു എന്ന പാട്ട് സ്വന്തമാക്കിയിരുന്നു. കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധാനം. ചന്ദ്രബോസിന്റേതാണ് വരികൾ രാഹുൽ, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഇത്തവണത്തെ ഓസ്‌കർ പുരസ്‌കാരത്തിന് വേണ്ടിയും ആർആർആർ മത്സരിക്കുന്നുണ്ട്. ഈ മാസം 24നാണ് നോമിനേഷൻസ് പ്രഖ്യാപിക്കുന്നത്.
https://twitter.com/RRRMovie/status/1614847896545034241
Discussion about this post