ഡല്‍ഹി: ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ജിതന്‍
റാം മാഞ്ചി പറഞ്ഞു. താനിപ്പോഴും ബീഹാര്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കില്ല. എന്തിനാണ് താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതെന്നും ജിതന്‍ റാം മാഞ്ചി ചോദിച്ചു.
ഡല്‍ഹിയില്‍ എത്തിയ ജിതന്‍ റാം മാഞ്ചി ഇന്ന് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ അവകാശവാദമുന്നയിച്ചു നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കു കത്ത് നല്കി. 130 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജെഡിയു കത്തില്‍ പറയുന്നത്. ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്കാണു നിലവില്‍ ബിഹാറിന്റെയും ചുമതല.
Discussion about this post