ഭരണപ്രതിസന്ധി രൂക്ഷമായ ബിഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയും നിതീഷ്കുമാറും ഇന്ന് ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തും. നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കണമെന്ന് മാഞ്ചി ഗവര്ണ്ണറോടാവശ്യപ്പെടും. 130 എംഎല്‍എമാരുടെ പിന്തുണ ഉണ്ട് എന്ന് അവകാശപ്പെടുന്ന നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളിലായിരുന്ന ഗവര്‍ണ്ണര്‍ കെ.എന്‍ ത്രിപാഠി ഇന്ന് ബീഹാറിലെത്തുന്നതോടെ ഇനി സെര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ശക്തമാകും ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും നിയമസഭയില്‍ വിശ്വാസവോട്ട് തേടാമെന്നുമാകും മാഞ്ചി ഗവര്‍ണ്ണറെ അറിയിക്കുക.
നിതീഷ് കുമാറിനെ ജെഡിയു നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് സാധുതയില്ലെന്നാണ് മാഞ്ചിയുടെ വാദം.
ജിതന്‍ റാം മാഞ്ചിയെ വിശ്വാസ വോട്ട് തേടാന്‍ അനുവദിക്കുകയും അതിന് കഴിഞ്ഞില്ലെങ്കില്‍ നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്യുക എന്നതാണ് ഗവര്‍ണ്ണര്‍ക്ക് മുന്നിലുള്ള മറ്റൊരു പോംവഴി.
Discussion about this post