കോഴിക്കോട്: ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥിയുടെ കൈ അറ്റു പോയി. വയനാട് ആനപ്പാറ കുന്നത്തൊട്ടി സ്വദേശി അസ്ലമിന്റെ കയ്യാണ് അറ്റുപോയത്. ഇന്ന് രാവിലെ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെ കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വച്ചാണ് അപകടമുണ്ടായത്. ബസ് യാത്രയ്ക്കിടെ അസ്ലം കൈ ബസിന് പുറത്ത് ഇട്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ അസ്ലമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post