മുംബൈ: മഹാരാഷ്ട്രയിൽ എംഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം. 53 പേർക്ക് പരിക്കേറ്റു. ബോർഗാവ് കാലെ ഗ്രാമത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
നലിംഗയിൽ നിന്നും പൂനെയിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബാർഗാവ് കാലെ ഗ്രാമത്തിൽ എത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ ബൈക്ക് കുറുകെ ചാടുകയായിരുന്നു. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി ഡ്രൈവർ ബ്രേക്ക് ചവിട്ടി. ഇതോടെ വാഹനം നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.
60 ലധികം യാത്രികരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 16 പേരെ ലത്തൂർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ മുറുദിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരുടെയും പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് വിവരം.
Discussion about this post