ഭുവനേശ്വര് :റെയിൽവെയുടെ മുൻ ഉദ്യോഗസ്ഥരിൽ നിന്ന് കോടിക്കണക്കിന് അനധികൃത സ്വത്തുക്കൾ കണ്ടെത്തി സിബിഐ. റിട്ടയേർഡ് പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ ആയിരുന്നു പ്രമോദ് കുമാർ ജൈന. 2005 മുതൽ 2020 വരെയുള്ള കാലയളവിൽ ജൈന അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് സിബിഐ നടപടി.
കൈവശം വെച്ച 1.57 കോടി, തപാൽ സേവിംഗ്സ് ആയിട്ടുള്ള 3.33 കോടി, ബാങ്ക് ബാലൻസ് 1.51 കോടി, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ 47.75 ലക്ഷം, സ്വർണക്കട്ടികൾ, സ്വർണ ബിസ്‌ക്കറ്റുകൾ, നാണയങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്ത സ്വത്തുക്കൾ. 9.5 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകളും സിബിഐ കണ്ടെടുത്തിട്ടുണ്ട്.
പ്രമോദ് കുമാർ ജൈന താമസിച്ചിരുന്ന ഒഡീഷയിലെ ഭുവനേശ്വർ, ജഗത്സിംഗ്പൂർ,എന്നിവിടങ്ങളിലും കൊൽക്കത്തയിലും സിബിഐ പരിശോധന നടത്തി. പല ലോക്കറുകളിലും ഭാര്യയുടെ പേരിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഏഴു ലോക്കറിലായാണ് സ്വർണ്ണവും ,സ്വത്തുവകകളും സൂക്ഷിച്ചിരുന്നത്.
Discussion about this post