ലക്‌നൗ : നേപ്പാൾ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരാണ് വിമാന ദുരന്തത്തിൽ മരിച്ചത്.
ഗാസിപൂർ സ്വദേശികളായ അഭിഷേക് കുശവ, സോനു ജിസ്വാൾ, വിശാൽ ശർമ്മ, അനിൽ കുമാർ രാജ്ഭർ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ചിലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിമാന അപകടം ഉണ്ടാത്. യെതി എയർലൈൻസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൈലറ്റ് ഉൾപ്പെടെ 72പേർ മരിച്ചിരുന്നു.
മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് നേപ്പാൾ സൈനിക വക്താവ് നാരായൺ സിവാൽ പറഞ്ഞു.
Discussion about this post